കാമുകന്‍റെ കൂടെ ഒളിച്ചോടിയ യുവതിയെ പിടികൂടി; പിന്നീട് സംഭവിച്ചത്?!

ദഹോദ്: കാമുകന്‍റെ കൂടെ ഒളിച്ചോടിയ യുവതിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം.

ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ ബന്ധുക്കള്‍ അടങ്ങിയ ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.

യുവതിയെ ആക്രമിക്കുന്നതും മുടി മുറിക്കുന്നതും ഫോണില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami