സഹോദരിമാരെ കൊലപ്പെടുത്തിയയാൾ പിടിയിൽ; കൊലപാതകം കാരണം ഞെട്ടിക്കുന്നത്?!

ഹൈദരാബാദ്: സഹോദരിമാരെ കൊലപ്പെടുത്തിയയാൾ പിടിയിലായി. 34കാരനായ ഗിരി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സഹോദരിമാരുടെ മൃതദേഹം മുസി നദിക്കരയിൽ കണ്ടെത്തിയത്. 45ഉം 50ഉം വയസ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. ജനുവരി 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തനിക്ക് മാന്ത്രികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഗിരി, സഹോദരിമാരായ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നു. മൂന്നുപേരും ദിവസേന മദ്യപിക്കാറുമുണ്ടായിരുന്നു. ഇതിനിടയിലാണ് സ്വർണാഭരണങ്ങളും മൊബൈൽഫോണു തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെ ഗിരി, സഹോദരിമാരെ കൊലപ്പെടുത്തിയത്. മന്ത്രവാദം പഠിപ്പിച്ചുകൊടുക്കാൻവേണ്ടി മൂന്നുപേരും ചേർന്ന് കള്ള് കുടിച്ചശേഷമാണ് കൊലപാതകം നടത്തിയത്. മദ്യലഹരിയിൽ അബോധാവസ്ഥയിലായ സ്ത്രീകളെ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം മൃതദേഹം നദിക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഒളിവിലായാരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മോഷ്ടിച്ച സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami