മാതാപിതാക്കളുടെ കൈകളില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച് യുവതി പുറത്ത് പോയി; മദ്യലഹരിയിലായിരുന്ന മുത്തച്ഛന്‍ കുഞ്ഞിനെ അടുപ്പിലിട്ട് ചുട്ടുകൊന്നു

മോസ്കൊ: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അടുപ്പിലിട്ട് ചുട്ടുകൊന്ന കേസില്‍ 47 ക്കാരനായ മുത്തച്ഛന്‍ അറസ്റ്റില്‍ . മിയാ​ഗഷോവ് എന്നയാളാണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ മിയാ​ഗഷോവ് തന്റെ കൊച്ചുമകനായ മാക്സിം സ​ഗലക്കോവിനെ ജീവനോടെ അടുപ്പില്‍ വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു. റഷ്യയിലെ ഖഖാസിയയിലാണ് ചൊവ്വാഴ്ചയാണ് സംഭവം.

മിയാ​ഗഷോവിന്റെ മകള്‍ വിക്ടോറിയയുടെ മകനാണ് മാക്സിം സ​ഗലക്കോവ്. മാക്സിമിനെ മാതാപിതാക്കളുടെ കൈകളില്‍ ഏല്‍പ്പിച്ച് 20കാരിയായ വിക്ടോറിയ പുറത്ത് പോയതിനു ശേഷം പിന്നീട് വീട്ടിലേക്ക് തിരിച്ച്‌ വന്നപ്പോഴാണ് തന്റെ പിഞ്ചോമനയുടെ കത്തിക്കരിഞ്ഞ ശരീരം അടുപ്പിനുള്ളില്‍നിന്ന് കണ്ടെത്തിയത്. മദ്യലഹരിയില്‍ ആയിരുന്ന തന്റെ മാതാപിതാക്കളാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. ആളിക്കത്തുന്ന അടുപ്പിനുള്ളില്‍നിന്നാണ് കുഞ്ഞിന്റെ ശരീരം കണ്ടെടുത്തത്. ശരീരത്തിന്റെ പകുതിയിലേറെ ഭാ​ഗവും പൊള്ളലേറ്റ നിലയിലായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞ് മരിച്ചെതങ്ങനെയാണെന്ന് വ്യക്തമല്ല. കേസില്‍ മിയാ​ഗഷോവിനൊപ്പം ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami