യൂബറെന്ന് കരുതി കാറില്‍ കയറിയ യുവതി ക്രൂരമായ പീഡനത്തിനിരയായി; മൃതദേഹം വയലില്‍

സൗത്ത് കരോലീന: യൂബറാണെന്ന് കരുതി കാറിൽ കയറിയ കോളേജ് വിദ്യാർത്ഥിനി ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ചു.

തുടർച്ചയായി 14 മണിക്കൂർ നേരത്തെ പീഡനം അനുഭവിക്കേണ്ടി വന്ന സാമന്ത ജോസഫ്സണിന്റെ മൃതദേഹം വയലിലാണ് കാണപ്പെട്ടത്.

സാമന്തയെ ക്രൂരമായ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ഉപേക്ഷിച്ച പ്രതി നഡാനിയൽ റൗളന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കാറിന്റെ ചൈൽഡ് ലോക്ക് ഇട്ടിരുന്നതിനാൽ വാതിൽ തുറന്ന് സാമന്തയ്ക്ക് രക്ഷപെടാനും കഴിഞ്ഞില്ല.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിൽ മൃതദേഹം വയലിൽ നിന്നും കണ്ടെത്തുകയായിരുന്നു.

സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ച സാമന്ത പുലർച്ചെ രണ്ടു മണിയോടെ യൂബർ ബുക്ക് ചെയ്തു.

യൂബറാണെന്ന് തെറ്റിദ്ധരിച്ച സാമാന്ത കാറിന് കൈകാണിച്ചു. കാർ നിർത്തിയതിനെ തുടർന്ന് ഇതിൽ കയറുകയും ചെയ്തു. സാമന്തയുടെ ശരീരത്തിൽ പല ഭാഗത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പോലീസ് കൊലയാളിയെ കണ്ടെത്തിയത്. റോബിൻസ്വില്ല സ്വദേശിയായ സാമാന്ത സൗത്ത് കരോലീന യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami