പ്രണയം നിരസിച്ചു: തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യൂവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊലപ്പെടുത്തി. ചിയ്യാരം പോസ്റ്റോഫീസിനു സമീപം താമസിക്കുന്ന ബിടെക് വിദ്യാര്‍ത്ഥിനി നീതുവിനെ (22) ആണ് തീ കൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ വടക്കേകാട് സ്വദേശി നിതീഷ് (32)നെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

വീട്ടിലെ ശുചിമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. വീട്ടിനുള്ളിലേക്ക് കയറി വന്ന യുവാവ് പെണ്‍കുട്ടിയുമായി വാക്ക് തര്‍ക്കത്തിലായെന്നും പിന്നീട് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ അയല്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഇത് വിഫലമായി. തീകൊളുത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami