ബീഫിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് ആദ്യം കിട്ടിയത് പൊതിരെ തല്ല്; പിന്നാലെ അറസ്റ്റ്

തഞ്ചാവൂർ: ബീഫ് കഴിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങിൽ പോസ്റ്റ് ചെയത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തഞ്ചാവൂർ പൊരവഞ്ചേരി സ്വദേശി മുഹമ്മദ് ഫൈസാൻ (24) ആണ് അറസ്റ്റിലായത്.

ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിന്റെ പേരിലാണ് ഫൈസാനെ അറസ്റ്റ് ചെയതതെന്ന് പോലീസ് പറഞ്ഞു. ജൂൺ 11നാണ് ഫൈസാൻ ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും അതിന്റെ സ്വാദിനെക്കുറിച്ച് വിവരിക്കുകയും ചെയ്തത്. തുടർന്ന് നാലംഗ സംഘം ഫൈസാന്റെ വീട്ടിലെത്തി തർക്കിക്കുകയും മർദിക്കുകയും ചെയ്തു.

സംഭവത്തിൽ മറ്റു നാലുപേരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിൽ പരിക്കേറ്റ ഫൈസാൻ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷമാണ് ഫൈസാനെ പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami