13 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനെ ക്രൂരമായി കൊലപ്പെടുത്തി; ഇന്ന് സൗന്ദര്യ മത്സര വിജയി

ബ്രസീലിലെ ജയിലില്‍ നടന്ന സൗന്ദര്യ മത്സരമാണ് ലോക ശ്രദ്ധ നേടിയിരിക്കുന്നത്. വനിത ജയിലിലുള്ളവരാണ് തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബന്ധുക്കളെ സന്ദര്‍ശക മുറിയുടെ ജനാലയ്ക്കപ്പുറം നിന്ന് കാണാനാകും എന്നും മത്സരത്തിന്റെ പ്രത്യേകതയായിരുന്നു.

അച്ഛനെ കാണാനാകും എന്ന ഒറ്റ പ്രതീക്ഷയില്‍ മത്സരിക്കാന്‍ തയ്യാറായതെന്നാണ് മത്സരത്തില്‍ പങ്കെടുത്ത ഒരാള്‍ പ്രതികരിച്ചത്. വെറോണിക വെറോണ് എന്ന യുവതിയായിരുന്നു മിസ് ടല്‍വേരയായി തിരഞ്ഞെടുക്കപ്പെട്ടത്. മിഷേനി നേരി എന്ന യുവതിയാണ് ഫസ്റ്റ് റണ്ണറപ്പ്. മരിയാന സാന്റോസ് സെക്കന്‍ഡ് റണ്ണറപ്പായി. കഴിഞ്ഞുപോയ ഇരുണ്ട കാലഘട്ടം മറക്കാന്‍ ആഗ്രഹിക്കുകയാണ് വെറോണ. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കാമുകനെ കൊലപ്പെടുത്തിയ കേസിലാണ് വെറോണ കുറ്റക്കാരിയായി ജയിലിലടക്കപ്പെടുന്നത്.

15 വര്‍ഷത്തെ തടവാണ് വെറോണക്ക് വിധിച്ചത്. ജയിലിലെ പതിമൂന്നാം വര്‍ഷമാണിത്. ജയിലില്‍ നിന്ന് പുറത്തിറങ്ങി മോഡലായിത്തീരണമെന്നാണ് വെറോണയുടെ ആഗ്രഹവും.

Leave a Reply

Your email address will not be published. Required fields are marked *

Bitnami