മലയാള സിനിമ തീരുമാനിച്ചു; ബ്രഹ്മാണ്ഡ റീലീസ് ഇനി 125 തീയറ്ററില്‍ ഒതുങ്ങും

അന്യ ഭാഷാ ചിത്രങ്ങളുടെ ബ്രഹ്മാണ്ഡ റിലീസിനിടെ ചതഞ്ഞുപോകുന്ന ഒരു ഭാഷ മാത്രമേയുള്ളൂ മലയാളം. കഴിഞ്ഞ കൊല്ലം ജോസഫ് പോലെ മലയാളത്തിലെ ശ്രദ്ധേയമായൊരു ചിത്രത്തിന് വമ്പന്‍ 2.0 പോലൊരു ചിത്രത്തിന് വേണ്ടി വഴി മാറേണ്ടി വന്നതും. മറ്റെല്ലായിടത്തും സ്വന്തം ഭാഷ ചിത്രങ്ങള്‍ക്ക് തന്നെയാണ് റിലീസിന് മുന്‍ഗണന. എന്നാല്‍ കഴിഞ്ഞ കുറെ കൊല്ലങ്ങളായി വമ്പന്‍ തമിഴ് ചിത്രങ്ങള്‍ വരുമ്പോള്‍ ഓടിയൊളിക്കുകയാണ് മലയാള സിനിമ.

കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങളുടെ തേര്‍വാഴ്ചക്ക് കടിഞ്ഞാണിട്ട് സിനിമാ വിതരണക്കാരുടെ സംഘടന. ഇനി അന്യഭാഷാ ചിത്രങ്ങള്‍ പരമാവധി 125 കേന്ദ്രങ്ങളിലെ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്ന് എറണാകുളത്തു കൂടിയ കേരളം ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവയുടെ സംയുക്ത സമിതി തീരുമാനം കൈക്കൊണ്ടു. ഇതില്‍ വിതരണക്കാരുടെ ഷെയര്‍ 55 ശതമാനമായി നിശ്ചയിച്ചു.

എന്നാല്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കൊല്ലംകോട്, കൊഴിഞ്ഞാമ്പാറ, കളിയിക്കാവിള, പടംതാലുംമൂട് തുടങ്ങിയ പ്രദേശങ്ങളില്‍ ഒന്നിലധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനും അനുമതിയുണ്ട്.

എന്നാല്‍ മോഹന്‍ ലാലിന്റെ ലൂസിഫര്‍, കുഞ്ഞാലി മരയ്ക്കാര്‍ മമ്മൂട്ടിയുടെ മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് പുതിയ റിലീസ് നിബന്ധനകള്‍ ബാധകമല്ല.1983ലെ കൃഷ്ണമാചാരി ശ്രീകാന്താവാൻ ജീവ ഏഴു കിലോ കുറയ്ക്കുന്നു

അന്യഭാഷ ചിത്രങ്ങള്‍ക്ക് കൂടുതല്‍ തിയേറ്ററുകള്‍ അനുവദിക്കുന്നതിനാല്‍ മലയാള ഭാഷാ ചിത്രങ്ങള്‍ക്ക് ആവശ്യത്തിന് സ്‌ക്രീനുകള്‍ ലഭിക്കുന്നില്ല എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം ഉണ്ടാവുന്നത്. ഇത് കളക്ഷന്‍ വരുമാനത്തെയും സാരമായി ബാധിച്ചിരുന്നു. കുറഞ്ഞ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന ചിത്രങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഇവര്‍ പലപ്പോഴും ഇത്തരം അന്യ ഭാഷാ ചിത്രങ്ങള്‍ വന്നു പോകും വരെ കാത്തിരുന്ന ശേഷം തിയേറ്ററുകളില്‍ എത്തിക്കുന്ന പതിവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami