‘സ്ഫടികം 2’ ടീസര്‍ പുറത്തിറങ്ങി; വിമര്‍ശനവുമായി ആരാധകര്‍

കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. ആടുതോമ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ വേഷമാണ് ലാലേട്ടന്‍ ചിത്രത്തിലൂടെ അവതരിപ്പിച്ചത് . ഇപ്പോള്‍ പുതിയതായി സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത് . യുവേഴ്സ് ലൗവിങ്‌ലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബിജു.ജെ കട്ടക്കലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ ജോണിയുടെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഭദ്രന്‍ ഒരുക്കിയ സ്ഫടികത്തിലെ ചില ഡയലോഗുകളും രംഗങ്ങളും അതേപോലെ പകര്‍ത്തിക്കൊണ്ടുള്ള ടീസറിനെ ആരാധകര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്. ചിത്രത്തിന്റെ പേര് മാറ്റണമെന്നാണ് കൂടുതല്‍ പേരും ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami