മദ്യലഹരിയില്‍ വാഹനം ഓടിച്ച്‌ ടെലിവിഷന്‍ താരം; ഏഴു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു

മുംബൈ: മദ്യലഹരിയില്‍ വാഹനം ഓടിച്ച ടെലിവിഷന്‍ താരം ഏഴു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. മുംബൈയിലെ സാന്താക്രൂസില്‍ ഇന്നലെയാണ് സംഭവം. നടി രുഹി ശൈലേഷ്കുമാര്‍ സിം​ഗ് (30) ആണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവ ശേഷം ചോദ്യം ചെയ്ത ആളുകളോട് നടി കയര്‍ക്കുന്നത് വീഡിയോയില്‍ കാണാം.

അതേസമയം പൊലീസ് തനിക്കെതിരെ അതിക്രമം നടത്തിയതായി നടി ആരോപിച്ചു.രണ്ടുദിവസത്തിനുളളില്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നടിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami