ദിവസവും ഒരു മുട്ട വീതം കഴിക്കൂ; ഹൃദ്രോഗവും പക്ഷാഘാതവും തടയാം

ദിവസവും മുട്ട കഴിച്ചാല്‍ ഗുണം ഏറെയാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്നത് എച്ച് ഡി എല്‍ കൊളസ്ട്രോളാണ് അതായത് നല്ല കൊളസ്ട്രോള്‍ ഇതിന്റെ അളവ് ഉയരുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

മുട്ട കഴിക്കുന്നതിലൂടെ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മുട്ട ഓര്‍മ്മശക്തി കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കാനും കാഴ്ചശക്തി കൂട്ടാനുമെല്ലാം മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്. സ്ത്രീകള്‍ ആഴ്ച്ചയില്‍ 3 മുട്ട വച്ചെങ്കിലും കഴിക്കാന്‍ ശ്രമിക്കുക. കാരണം മുട്ട സ്തനാര്‍ബുദം ഉണ്ടാകുന്നത് തടയും.

മുട്ട എണ്ണചേര്‍ത്ത് പൊരിച്ച് കഴിക്കുന്നതിന് പകരം പുഴുങ്ങിക്കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. മുട്ടയുടെ വെള്ളയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യവും പ്രോട്ടീന്‍ തന്നെ. അതുകൊണ്ട് തന്നെ തലമുടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മുട്ട ഉത്തമ ഉപാധിയാണ്. അതുപോലെ തന്നെ നഖങ്ങള്‍ ഉറപ്പുള്ളതാക്കാനും മുട്ടയ്ക്ക് കഴിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami