ഈ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ലൈംഗികജീവിതം?; അറിയേണ്ടതെല്ലാം

നെഞ്ചുവേദനയനുഭവപ്പെടാതെ രണ്ടു നിലയിലെ സ്റ്റെയർകേസ് കയറാൻ കഴിയുന്ന ഹൃദ്രോഗികൾക്ക് ലൈംഗികബന്ധത്തിലേർപ്പെടുന്നതിൽ കുഴപ്പമില്ല.

പങ്കാളികളിലൊരാൾ ഹൃദ്രോഗിയാണെങ്കിൽ ലൈംഗികബന്ധത്തെക്കുറിച്ച് ഉൽക്കണ്ഠ, വിഷാദം, ആധി തുടങ്ങിയവ സ്വാഭാവികമായും ഉണ്ടാവും. ഹൃദയശസ്ത്രക്രിയ, ഹൃദയാഘാതം ഇവയ്ക്കുശേഷം സാധാരണരീതിയിൽ മൂന്ന് ആഴ്ചകൾക്കു ശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭയപ്പെടേണ്ടതില്ല. എങ്കിലും ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. ലൈംഗികബന്ധത്തിനു ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടാൽ ഡോക്ടറെ അറിയിക്കാൻ മടിക്കരുത്. ഭക്ഷണം കഴിച്ച് ദഹിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ ശേഷം ലൈംഗികബന്ധത്തിലേർപ്പെടുന്നതാണ് നല്ലത്.

ഹൃദ്രോഗമുള്ളവർക്കു ലൈംഗികബന്ധത്തിനു തിരഞ്ഞെടുക്കേണ്ട സമയം പകൽ ഉറക്കത്തിനു ശേഷവും പുലർകാലവും ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami