ദിവസവും കഴിക്കേണ്ട മുട്ടകളും അവയുടെ ഗുണങ്ങളും

വിവിധ വിറ്റാമിന്‍, ധാതുക്കള്‍, മാംസ്യം എന്നിവയാല്‍ പോഷകസമൃദ്ധമാണ് മുട്ട. പൊതുവേ കോഴിമുട്ടയാണ് നമ്മള്‍ സാധാരണ കഴിക്കുന്നതെങ്കിലും ഏറ്റവും പോഷകസമൃദ്ധമായത് കോഴിമുട്ട അല്ല. ഇതിനേക്കാള്‍ പോഷകസമൃദ്ധമായ മറ്റ് മുട്ടകളും അവയുടെ ഗുണങ്ങളും നോക്കാം.

ഒന്ന്

വലുപ്പത്തില്‍ കോഴി മുട്ടയേക്കാള്‍ ചെറുതാണെങ്കിലും പോഷക ഘടകങ്ങളുടെ കാര്യത്തില്‍ കാടമുട്ടയ്ക്കാണ് വലുപ്പം കൂടുതല്‍. ശരീരത്തിന് ഏറെ ഗുണകരമാകുന്ന ആന്റി ഓക്സിഡന്റുകളും മാംസ്യവും പോഷകങ്ങളും അടങ്ങിയതാണ് കാട മുട്ട. പൊതുവെ കൊളസ്ട്രോള്‍ കുറവും കരളിനെ സംരക്ഷിക്കുന്ന പോഷകങ്ങളും കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

രണ്ട്

കോഴി മുട്ട പോലെ അത്ര സാധാരണമല്ലാത്തതാണ് താറാവ് മുട്ട. എന്നാല്‍ പോഷകഗുണത്തിന്റെ കാര്യത്തില്‍ കോഴിമുട്ടയേക്കാള്‍ ഏറെ മുന്നിലാണ് താറാവിന്റെ മുട്ട. മുട്ടയില്‍നിന്ന് സാല്‍മോണല്ല പോലെയുള്ള ബാക്ടീരിയ ബാധിക്കുന്ന പ്രശ്നം താറാവിന്റെ മുട്ട കഴിക്കുന്നവരില്‍ കുറവായിരിക്കും.

മൂന്ന്

സര്‍വ്വസാധാരണമായി ലഭ്യമാകുന്ന ഒന്നാണ് കോഴിമുട്ട. വിവിധ ജീവകങ്ങളും മാംസ്യവും അടങ്ങിയിട്ടുള്ള കോഴിമുട്ട ഏറെ ചെലവ് കുറഞ്ഞ ആഹാരമാണ്. അതുപോലെ ശരീരഭാരം നിയന്ത്രിക്കാനും മുട്ട ഉത്തമമാണ്.

നാല്

ആരോഗ്യത്തിന് ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള മത്സ്യ മുട്ട. ഒമേഗ ത്രീ ഫാറ്റി ആസിഡ് പോലെയുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള മത്സ്യ മുട്ട ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. നല്ല കൊളസ്ട്രോള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതാണ് മത്സ്യ മുട്ട.

Leave a Reply

Your email address will not be published. Required fields are marked *

Bitnami