ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് : എസ്.ബി.ഐ വിളിക്കുന്നു

എസ്.ബി.ഐ.യില്‍ അവസരം. പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2000 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പ്രിലിമിനറി പരീക്ഷ ജൂണ്‍ എട്ട് മുതല്‍ 16 വരെയും മെയിന്‍ പരീക്ഷ ജൂലൈ 20നും,ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും സെപ്റ്റംബറിലുമായിരിക്കും നടക്കുക. ഫലം പ്രഖ്യാപനം ഒക്ടോബറില്‍.

പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങള്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമായിരിക്കും കേരളത്തിലെ മെയിന്‍ പരീക്ഷ കേന്ദ്രങ്ങള്‍.

അവസാന തീയതി : ഏപ്രില്‍ 22

Leave a Reply

Your email address will not be published. Required fields are marked *

Bitnami