മനുഷ്യത്വമില്ലാത്ത കേരളം…!!! മാ​വേ​ലി എ​ക്സ്പ്ര​സിൽ നിന്നും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിട്ടു; ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

മ​ല​പ്പു​റം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. മം​ഗ​ലാ​പു​രം-തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണു സം​ഭ​വം നടന്നത്. ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ കെ​സി ഹൗ​സി​ൽ ഷമീ​ർ- സുമയ്യ ദമ്പതികളുടെ ഒരു വയസ്സുള്ള മ​ക​ൾ മ​റി​യം ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാത്രി പതിനൊന്നരയോടെ മലപ്പുറം കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിലാണ് മനുഷ്യ മനസിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്.

തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു മാ​സം മു​ന്‍പ് മ​റി​യ​ത്തി​നു ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ നടത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​നി ബാ​ധി​ച്ച​പ്പോ​ൾ ഇ​രി​ക്കൂ​രി​ലെ ഡോ​ക്ട​റെ കാണിക്കുകയും ഡോക്ടർ കുട്ടിയെ ഉടന്‍ ശ്രീ​ചി​ത്ര​യില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഇ​തി​നാ​യി രാ​ത്രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തിയ ഇവര്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്. ഒ​ടു​വി​ൽ സു​മ​യ്യ കു​ട്ടി​യു​മാ​യി ലേ​ഡീ​സ് കം​പാ​ർ​ട്ട്മെ​ന്‍റി​ലും ഷ​മീ​ർ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലും ക​യ​റി. തി​ര​ക്കേ​റി​യ ബോ​ഗി​യി​ൽ കൊണ്ടുപോകു​ന്ന​തു കുഞ്ഞിന്റെ നി​ല വ​ഷ​ളാ​ക്കു​മെ​ന്ന​തി​നാ​ൽ പി​ന്നീ​ട് സു​മ​യ്യ കുഞ്ഞു​മാ​യി സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​യ​റി.

അതിനിടെ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ഓ​രോ കോച്ചി​ൽ​നി​ന്നും ഇവരെ ഇ​റ​ക്കി​വി​ട്ടു. സീറ്റി​നും വൈ​ദ്യ​സ​ഹാ​യ​ത്തി​നും വേ​ണ്ടി ആവ​ർ​ത്തി​ച്ച് അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ലഭിച്ചില്ലെന്നും അ​ടു​ത്ത കോ​ച്ചി​ലേ​ക്കു മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​രോ സ്റ്റേഷനിലും ടി​ക്ക​റ്റ് പരിശോ​ധ​ക​ർ ഇവരെയും കുഞ്ഞിനേയും ഇറക്കിവിടുകയായിരുന്നു.

ക​ണ്ണൂ​രി​ൽ​നി​ന്നു ക​യ​റി കു​റ്റി​പ്പു​റം വ​രെ​യു​ള്ള ഓ​ട്ട​ത്തി​ലും അ​ല​ച്ചി​ലി​ലും പ​നി കൂ​ടി കു​ട്ടി ത​ള​ർ​ന്നു​പോ​യി. ട്രെയിൻ കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിയപ്പോൾ കുട്ടിയുടെ അവസ്ഥ കണ്ട് കൂടെയുണ്ടായിരുന്ന യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. റെയിൽവേ പൊലീസ് വന്ന് അന്വേഷിക്കുമ്പോൾ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ആർപി​എ​ഫ് അം​ഗ​ങ്ങ​ൾ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി ഷമീറിനെ അന്വേഷിക്കുമ്പോഴാണ് ഷ​മീ​ർ വി​വ​രം അ​റി​യു​ന്ന​ത്. ഉടൻ തന്നെ ആംബുലൻസിൽ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ട്രെയിനിൽ കോച്ചുകളിൽ നിന്നും കോച്ചുകളിലേക്കുള്ള അലച്ചിൽ കാരണമാകാം കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് ഡോക്ടർമാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami