മുഖ്യമന്ത്രി ഇടപെട്ടു, വിമാന നിരക്കില്‍ വൻ കുറവ്; 30000 രൂപ 6000 രൂപയായി!

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ക്ക് ടിക്കറ്റ് വിലയില്‍ വമ്പന്‍ കുറവ് പ്രഖ്യാപിച്ച് കമ്പനികള്‍. നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമെ ഇന്‍ഡിഗോ എയര്‍ലൈന്‍സും, ഗോ എയറും രാജാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞത്. കഴിഞ്ഞ മാസം കണ്ണൂര്‍-അബുദാബി നിരക്ക് 30,000 രൂപയായിരുന്നു. അതേസമയം, 6099 രൂപ മുതല്‍ ടിക്കറ്റ് നിരക്ക് ഇട്ടാണ് ഗോ എയര്‍ ബുക്കിങ് തുടങ്ങിയത്. മടക്കത്തിന് 7999 രൂപയാണ് നിരക്ക്.

മസ്‌ക്കത്തിലേക്കും കുറഞ്ഞ നിരക്കിലാണ് ഗോ എയര്‍ ടിക്കറ്റ് വില്‍പന തുടങ്ങിയത്. കണ്ണൂര്‍ മസ്‌ക്കത്ത് റൂട്ടില്‍ 4999 രൂപ മുതലും മസ്‌ക്കത്ത് കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami