എട്ടുസീറ്റില്‍ ഉറച്ച് ബിഡിജെഎസ്; ആറു സീറ്റില്‍ ജയസാധ്യതയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് ബിഡിജെഎസ്. പാര്‍ട്ടിക്ക് താല്‍പ്പര്യമുള്ള എട്ടു സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് സമര്‍പ്പിച്ചു. ആറു സീറ്റില്‍ ജയസാധ്യതയുണ്ടെന്നും ബിഡിജെഎസ് നേതൃയോഗം വിലയിരുത്തി. പാര്‍ട്ടിയെ നയിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിന് മുന്നണിയായാല്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമെന്നും തുഷാര്‍ പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി മല്‍സരരംഗത്ത് ഉണ്ടാകണമെന്ന് ബിജെപി നേതൃത്വം ബിഡിജെഎസിനോട് ആവശ്യപ്പെട്ടിരുന്നു. തുഷാര്‍ മല്‍സരത്തിന് തയ്യാറായാല്‍ ഏത് സീറ്റും നല്‍കാമെന്നും അറിയിച്ചിരുന്നു. ആറ്റിങ്ങല്‍, ആലപ്പുഴ, തൃശൂര്‍ തുടങ്ങി നിരവധി മണ്ഡലങ്ങളില്‍ തുഷാറിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം ബിഡിജെഎസിന് നാലു സീറ്റുകള്‍ നല്‍കാനാണ് തൃശൂരില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനിച്ചത്. ബിഡിജെഎസ് ആറു സീറ്റുകള്‍ ചോദിക്കുമെന്നായിരുന്നു ബിജെപി നേതൃയോഗത്തിന്‍രെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Bitnami