പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും; ‘മലബാര്‍’ ബ്രാന്‍ഡില്‍ വയനാട് കാപ്പി

തിരുവനന്തപുരം: ഓഖി പാക്കേജ് വിപുലീകരിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച്‌ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അടുത്ത സാമ്ബത്തിക വര്‍ഷം 1000 കോടി ചെലവാക്കും. മല്‍സ്യ തൊഴിലാളി സംഘങ്ങള്‍ക്ക് 10 കോടി അനുവദിച്ചു. തീരദേശത്തെ 500 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളെ കിഫ്ബി ഏറ്റെടുക്കും. തീരദേശത്തെ താലൂക്ക് ആശുപത്രികള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ പാര്‍ക്കുകള്‍ക്ക് 141 കോടി അനുവദിക്കും. റബര്‍ താങ്ങുവിലക്കായി 500 കോടിയും വകയിരുത്തി. കുരുമുളക് കൃഷിക്ക് 10 കോടി. നാളികേരത്തിന്റെ വില ഓണ്‍ലൈനില്‍ ലഭ്യമാക്കും. റബര്‍ പുനരുദ്ധാരണത്തിന് സിയാല്‍ മാതൃകയില്‍ ടയര്‍ കമ്ബനി ആരംഭിക്കും. പ്രളയം ബാധിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജും മന്ത്രി പ്രഖ്യാപിച്ചു.

മലബാര്‍ എന്ന പേരില്‍ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വൈദ്യുതി മേഖലയുടെ നവീകരണത്തിന് 1670 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും. 260 കോടിയുടെ കുടിവെള്ള വിതരണ പദ്ധതി ഈ വര്‍ഷം ആരംഭിക്കും. റൈസ് പാര്‍ക്കിന് 20 കോടി. വയനാട്ടിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും. ഇതിനായി മരങ്ങള്‍ വെച്ചുപിടിപ്പിക്കും. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനമുള്ള ചെലവ് നോര്‍ക്ക വഹിക്കും. കേരള ബാങ്ക് 2020 ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami