പി.​സി. ജോ​ര്‍​ജി​​​ന്‍റെ നി​ല​പാ​ടി​ലും അ​ച്ച​ട​ക്ക​രാ​ഹി​ത്യ​ത്തി​ലും മ​നം​മ​ടു​ത്തു; കേ​ര​ള ജ​ന​പ​ക്ഷം പാ​ര്‍ട്ടി​യു​ടെ ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ ഐ.​എ​ന്‍.​എ​ല്ലി​ല്‍ ചേ​ര്‍​ന്നു

കൊ​ച്ചി: പി.​സി. ജോ​ര്‍ജിന്‍റെ ഏ​കാ​ധി​പ​ത്യ​ പ്ര​വ​ണ​ത​യി​ലും രാ​ഷ്​​ട്രീ​യ ​ചാ​ഞ്ചാ​ട്ട​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ജ​ന​പ​ക്ഷം പാ​ര്‍ട്ടി​യു​ടെ ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ രാജി വെച്ചു. സ​ജാ​ദ് റ​ബ്ബാ​നി, മ​നോ​ജ് സി. ​നാ​യ​ര്‍ എ​ന്നീ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​ണ് ജ​ന​പ​ക്ഷം വി​ട്ട് ഐ.​എ​ന്‍.​എ​ല്ലി​ല്‍ ചേ​ര്‍​ന്ന​ത്. കാ​ര്യ​ങ്ങ​ള്‍ കോ​ര്‍ ക​മ്മി​റ്റി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ തീ​രു​മാ​നി​ക്കു​ന്ന പി.​സി. ജോ​ര്‍​ജി​​​ന്‍റെ നി​ല​പാ​ടി​ലും പാ​ര്‍​ട്ടി​ക്ക​ക​ത്തെ അ​ച്ച​ട​ക്ക​രാ​ഹി​ത്യ​ത്തി​ലും മ​നം​മ​ടു​ത്താ​ണ് പാ​ര്‍​ട്ടി വി​ട്ട്​ ഐ.​എ​ന്‍.​എ​ല്ലി​ല്‍ ചേ​രാ​ന്‍ തീ​രു​മാ​നി​ച്ച​തെന്ന് ​ഐ.​എ​ന്‍.​എ​ല്‍ നേ​താ​ക്ക​ള്‍​ക്കൊ​പ്പം ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സ​ജാ​ദ് റ​ബ്ബാ​നി​യും മ​നോ​ജും അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പി.​ടി.​എ. റ​ഹീം എം.​എ​ല്‍.​എ-​യു​ടെ നാ​ഷ​ണല്‍ സെ​ക്കു​ല​ര്‍ കോ​ണ്‍ഫ​റ​ന്‍​സു​മാ​യു​ള്ള ല​യ​നം ലോ​ക്​​സ​ഭ ​തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ണ്ടാ​കു​മെ​ന്ന് ഐ.​എ​ന്‍.​എ​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ര്‍ പ​റ​ഞ്ഞു. ഐ.​എ​ന്‍.​എ​ല്ലി​ല്‍ ചേ​ര്‍​ന്ന ജ​ന​പ​ക്ഷം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ജോ​ര്‍ജ്, ജില്ലാ ഭാ​ര​വാ​ഹി വി​ബി​ന്‍ ജോ​ര്‍​ജ് വൈ​പ്പി​ന്‍, ഐ.​എ​ന്‍.​എ​ല്‍ ജി​ല്ല പ്ര​സി​ഡ​ന്‍​റ് മു​ഹ​മ്മ​ദ് ന​ജീ​ബ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എം. ഇ​സ്മാ​യി​ല്‍, ട്ര​ഷ​റ​ര്‍ ബി. ​ഹം​സ ഹാ​ജി, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​ന്‍.​കെ. അ​ബ്​​ദു​ല്‍ അ​സീ​സ് എ​ന്നി​വ​രും വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami