രാഹുല്‍ ഗാന്ധിയുടെ വരവ് ബിജെപിക്ക് ഗുണം ചെയ്യും: ശ്രീധരന്‍പിള്ള

ആറന്മുള: രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് സംസ്ഥാനത്ത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ഉത്തരേന്ത്യയില്‍ ബിജെപിയെ ഭയന്നാണ് രാഹുല്‍ കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ആറന്മുള നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാലാക്കോട്ടിലെ സൈനിക നടപടിയെ വരെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസില്‍ ദേശീയവാദികള്‍ക്ക് നില്‍ക്കാന്‍ കഴിയില്ല. പത്തനംതിട്ട അടക്കം കേരളത്തിന്റെ പല മണ്ഡലങ്ങളിലും താമര വിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറന്മുള ആല്‍ത്തറ ജംഗ്ഷനിലെത്തിയ കെ. സുരേന്ദ്രനെ പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷന്‍ നടന്ന ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിലേക്ക് വഞ്ചിപ്പാട്ടിന്റെ അകമ്ബടിയോടെ ആനയിച്ചു. ബിജെപി ആറനമുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍ അദ്ധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമന്‍ നായര്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌അശോകന്‍ കുളനട, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അഡ്വ. പി.സി. ഹരി, ആറന്മുള മണ്ഡലം പ്രസിഡന്റ് വിജയ വിദ്യാസാഗര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍, ജില്ലാസെക്രട്ടറി കൃഷ്ണകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഹരീഷ് പൂവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami