എല്‍ഡിഎഫിനോട് പ്രത്യേക മമതയുണ്ടെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍

കോട്ടയം: എൽഡിഎഫിനോട് സഭക്ക് പ്രത്യേക മമതയുണ്ടെന്ന് യാക്കോബായ സഭാ അധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്ക ബാവ. കേരള സർക്കാരിനോടുള്ള കടപ്പാട് വളരെ വലുതാണ്. കരുണാകരന്റെ കാലത്തിനോട് സമാനമായ രീതിയിലാണ് ഈ സർക്കാരിന്റേയും പോക്ക്. തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പിന്തുണ ആർക്ക് നൽകണമെന്ന് തക്കസമയത്ത് നിർദേശം നൽകുമെന്നും കാതോലിക്ക ബാവ പറഞ്ഞു. ഒരു ഓൺലൈൻ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പിൽ സഭക്ക് പ്രത്യേക നിലപാടില്ല. ഞങ്ങളോട് നല്ല രീതിയിൽ പോകുന്ന സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴത്തെ സർക്കാർ നല്ല സ്നേഹത്തിലാണ് ഞങ്ങളുമായിട്ട്. അതൊന്നും ഞങ്ങൾ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിലെ ഇടത് സ്ഥാനാർഥി വീണാ ജോർജിനോട് ശത്രുതയില്ലെന്ന് പറഞ്ഞ കാതോലിക്ക ബാവ ചാലക്കുടിയിൽ ബെന്നി ബെഹനാന് പിന്തുണ നൽകുമെന്നാണ് വ്യക്തമാക്കിയത്.

ബെന്നി ബെഹനാന്റെ പിതാവ് സഭയുടെ അടുത്ത ആളായിരുന്നുവെന്നും അദ്ദേഹത്തെ ജയിപ്പിക്കുന്നതിന് വേണ്ട പിന്തുണ സഭ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭയിലെ പ്രമുഖന്റെ ഭാര്യയായ വീണാ ജോർജിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിനാണ് അവരോട് ഒരു ശത്രുതയുമില്ലെന്നാണ് യാക്കോബായ സഭാധ്യക്ഷൻ മറുപടി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami