രാഹുലിന്റെ സ്ഥാനാർത്ഥിത്വം; യു.ഡി.എഫിനെ ട്രോളി പാണക്കാട് തങ്ങളുടെ മരുമകൻ

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം യു.ഡി എഫിൽ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുകയാണ്. രാഹുലിനെതിരെ പരിഹാസവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ രംഗത്തെത്തി. ഹസീബ് സകഫാണ് പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയത്. മോദിയുടെ വിജയം ഉറപ്പാക്കിയതിന് രാഹുൽ ഗാന്ധിക്ക് ഹരിതാഭിവാദ്യങ്ങൾ എന്നാണ് വിമർശനം. രാഹുലിന്റെ സ്തനാർഥിത്വം ദേശിയ തലത്തിൽ ബി.ജെ.പി ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലീഗിനും യു.ഡി.എഫിനും എതിരെ ഹസീബ് വിമർശനവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയോടൊപ്പം സെല്ഫിയെടുക്കുന്നവർ വരി വരിയായി നിൽക്കണം എന്നും ഹസീബ് ഫേസ്ബുക്കിൽ കുറിച്ചു.


രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ദേശിയ തലത്തിൽ ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടിയാകും എന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഇന്ത്യയിൽ നടന്ന ന്യൂനപക്ഷ വേട്ട, മോഡി വീണ്ടും അധികാരത്തിലെത്തിയാൽ ശക്തമാകുമെന്നാണ് വിലയിരുത്തലുകൾ. രാജ്യത്തെ വർഗീയ ചേരി തിരിവുകൾക്കും കലാപങ്ങൾക്കും 2019 ൽ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഹസീബിന്റെ പോസ്റ്റ് കൂടി പുറത്ത് വന്ന സാഹചര്യത്തിൽ ലീഗിന്റെ താല്പര്യമില്ലായ്മ കൂടി അവഗണിച്ചാണ് സ്ഥാനാർത്തി നിർണയം നടത്തിയതെന്നും വ്യക്തമാക്കുകയാണ്. വയനാട്ടിൽ ഇതിനോടകം പിന്നിലായി കഴിഞ്ഞ യു.ഡി.എഫിന് അണികൾക്കിടയിൽ ഈ ഭിന്നത കടുത്ത തിരിച്ചടി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami