വയനാട്ടില്‍ മത്സരം ഞാനും രാഹുല്‍ ഗാന്ധിയും തമ്മില്‍: തുഷാര്‍ വെള്ളാപ്പള്ളി

വയനാട്ടില്‍ മത്സരം താനും രാഹുല്‍ ഗാന്ധിയും തമ്മിലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ശക്തമായ പോരാട്ടം നടക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടയുടനെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ തൃശൂര്‍ സീറ്റില്‍ മത്സരിക്കാനായിരുന്നു തുഷാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ തുഷാറിനെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. തുഷാറിന് നല്‍കിയ സീറ്റില്‍ ബിജെപി മത്സരിക്കാനാണ് സാധ്യത എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയെ പ്രഖ്യാപിച്ചത് ഇന്ന് രാവിലെയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. രാഹുല്‍ ഗാന്ധിയോട് മത്സരിക്കുന്നയാള്‍ എന്ന നിലയില്‍ ദേശീയ തലത്തില്‍ തന്റെ പേരും ഉയര്‍ന്നുകേള്‍ക്കും എന്നതാണ് തുഷാര്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami