ശബരിമല ഈ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമല്ലെന്ന് സര്‍വേ ഫലം

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യവിഷയം വിലക്കയറ്റമെന്ന് സര്‍വേ ഫലം.  ശബരിമല തെരഞ്ഞെടുപ്പില്‍ വലിയ വിഷയമാകില്ലെന്നും സര്‍വേ പറയുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും പരാജയപ്പെട്ടെന്നും പുല്‍വാമ ഭീകരാക്രമണം പ്രതിപക്ഷത്തിനാണ് സഹായകമാകുന്നതെന്നും സംസ്ഥാനത്തെ  20 മണ്ഡലങ്ങളില്‍ നിന്നുള്ള  മനോരമ കാർവി ഇൻസൈറ്റ്സിനൊപ്പം നടത്തിയ സര്‍വേ പറയുന്നു.

കേന്ദ്രത്തിലെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാറിനെതിരെയാണ് കേരളത്തിലെ വോട്ടര്‍മാര്‍ ചിന്തിക്കുന്നത് എന്നാണ് സര്‍വേയുടെ ഫലം. അവശ്യസാധാന വിലക്കയറ്റവും, ഇന്ധനവില വര്‍ദ്ധനവും 20 ശതമാനം പേര്‍ പ്രധാന പ്രശ്നമായി പറയുന്നു. തൊഴില്‍ ഇല്ലായ്മയാണ് 7 ശതമാനം പേര്‍ പ്രധാന പ്രശ്നമായി കരുതുന്നത്. സ്ത്രീ സുരക്ഷയും, അഴിമതിയും, പ്രളയാന്തര പുനര്‍നിര്‍മ്മാണവും പ്രധാന പ്രശ്നമായി കരുതുന്നത് 6 ശതമാനം പേരാണ്.

ശബരിമല ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്ന് കരുതുന്നത് വെറും 4 ശതമാനം പേര്‍ മാത്രമാണ്. എന്നാല്‍ ബിജെപിക്ക് സ്വാദീനമുള്ള തിരുവനന്തപുരത്ത് ശബരിമല വിഷയം സ്വദീനിക്കും എന്ന് കരുതുന്നവര്‍ 23 ശതമാനമാണെന്നും സര്‍വേ പറയുന്നു. പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ ശബരിമല പ്രധാന വിഷയമാണ് എന്ന് കരുതുന്നവര്‍ 6 ശതമാനത്തോളം പേര്‍ ശബരിമല പ്രധാന വിഷയമാകും എന്ന് വിലയിരുത്തുന്നു.

ആള്‍ക്കൂട്ട ആക്രമണം, കുടുംബ വാഴ്ച തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകും എന്ന് പറഞ്ഞത് 3 ശതമാനം പേരാണ്. മൂന്ന് ശതമാനം പേര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Bitnami