സി.പി.എമ്മിനെതിരെ ഒരു വാക്ക് പോലും പറയില്ല; നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി

കൽപറ്റ: വയനാട്ടിൽ താൻ മത്സരിക്കുന്നത് ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകാനാണെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി കേരളത്തിൽ

മത്സരത്തിന് എത്തുന്നതിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന പരാമർശമാണ് ഇന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയത്.

തന്‍റെ മത്സരം സി.പി.എമ്മിനെതിരെയല്ല. ബി.ജെ.പിക്ക് എതിരെ തന്നെയാണ്. വയനാട്ടിൽ മത്സരിക്കുന്നത് ഇന്ത്യ ഒന്നാണെന്ന് സന്ദേശം നൽകാനാണ്. സി.പി.എം തന്നെ കടന്നാക്രമിക്കുന്നുണ്ടെന്ന് തനിക്കറിയാം. സിപിഎം തനിക്കെതിരെ എന്തു പറഞ്ഞാലും തിരിച്ചൊന്നും പറയില്ല. സി.പി.എമ്മിനെതിരെ ഒരു വാക്ക് പോലും പറയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Bitnami