രാഹുലിന്‍റെ മത്സരം ബി.ജെ.പിക്കെതിരെ: ഉമ്മൻചാണ്ടി

തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ തന്നെയാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. മോശമായ രീതിയിലാണ് രാഹുലിനെ ഇടതുപക്ഷം വിമർശിച്ചത്. വിമർശിക്കുന്നവർക്കെതിരെ ഒരു വാക്ക് പോലും പറയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, രാഷ്ട്രീയ സംവാദങ്ങൾ ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

സി.പി.എമ്മിന്‍റെ വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയില്ലെന്നാണ് രാഹുൽ പറഞ്ഞത്. കോൺഗ്രസിന്‍റെയും നെഹ്റു കുടുംബത്തിന്‍റെയും സംസ്കാരമാണ് അത് തെളിയിക്കുന്നതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

സി.പി.എമ്മിന്‍റെ രാഷ്ട്രീയ ആരോപണങ്ങൾക്ക് കേരളത്തിൽ നിന്ന് തന്നെ മറുപടിയുണ്ടാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami