വിവിധ ജില്ലകളിെലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കാസർഗോഡ്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് കലക്റ്റര്‍ അവധി പ്രഖ്യാപിച്ചത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ലക്റ്റർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്രൊ​ഫ​ഷ​ണ​ൽ കോ​ളെജു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

എ​ന്നാ​ൽ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. കോ​ട്ട​യം ജി​ല്ല​യി​ല്‍ കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും ആ​ര്‍​പ്പൂ​ക്ക​ര, അ​യ്മ​നം, തി​രു​വാ​ര്‍​പ്, കു​മ​ര​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ര​ഫ​ഷ​ന​ല്‍ കോ​ളെജു​ക​ള്‍ ഒ​ഴി​കെ​യു​ള​ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ലക്റ്റ​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ​വ​ക്ക് സാ​ധ്യ​തയുണ്ട്. ജൂ​ലൈ 25 വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം റെ​ഡ്, ഓ​റ​ഞ്ച്​ ​ അ​ല​ർ​ട്ടു​ക​ളും പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami