സ്‌കൂളിലെത്തിയ അമ്മയ്ക്ക് നേരിടേണ്ടി വന്നത് തെറിവിളി; അധ്യാപകരുടെ നിലവാരം അറിയിക്കുന്ന വീഡിയോ പുറത്ത് !

കുട്ടിയുടെ പഠനനിലവാരവും മറ്റും അന്വേഷിക്കാനെത്തിയ അമ്മയ്ക്ക് നേരിടേണ്ടി വന്നത് അധ്യാപകരുടെ മോശം പെരുമാറ്റം . എറണാകുളം വാളകം സ്കൂളിലാണ് സംഭവം . പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങൾ കുട്ടികൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നെങ്കിലും കുട്ടികളിത് വാങ്ങിയിരുന്നില്ല , ഇതേതുടർന്ന് മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

‘ഞങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല , അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് അതിരൂക്ഷമായിട്ടാണ് ഒരു അധ്യാപികയും അധ്യാപകനും പെരുമാറിയത് . വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ രോഷം ക്ഷണിച്ചുവരുത്തി. എല്ലാവർക്കും മാതൃകയാവേണ്ട അധ്യാപകർ തന്നെ ഇത്തരത്തിൽ പെരുമാറുന്നതിനെതിരെ രൂക്ഷമായി എതിർക്കുകയാണ് സോഷ്യൽ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

Bitnami