എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് കണ്ണന്താനം

എറണാകുളം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോൺസ് കണ്ണന്താനം. എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രിയെ വേണമെങ്കില്‍ തനിക്ക് വേട്ട് ചെയ്യണമെന്നാണ് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന. ഇന്നലെ സെന്റ് തെരാസസ് കോളേജിലെത്തിയ കണ്ണന്താനം വോട്ടഭ്യര്‍ഥനയോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഉപദേശങ്ങളും നല്‍കിയാണ് മടങ്ങിയത്.

തെരഞ്ഞെടുപ്പ് ഗോഥയില്‍ എറണാകുളത്തെ മറ്റ് സ്ഥാനാര്‍ഥികള്‍ പ്രായം കൊണ്ട് തന്നെക്കാള്‍ ചെറുപ്പമാണെങ്കിലും മനസ്സുകൊണ്ടും ഊര്‍ജ്ജസ്വലതകൊണ്ടും താനാണ് കേമനെന്നാണ് കണ്ണന്താനത്തിന്റെ പക്ഷം. അതുകൊണ്ട് എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു സെന്റ് തെരാസസിലെ വിദ്യാര്‍ഥികളോട് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന. തുടര്‍ന്ന് കുട്ടിക്കാലത്തെ കഷ്ടതയും പത്താം ക്ലാസിലെ മാര്‍ക്കും പിന്നീട് ഉണ്ടായ ഉയര്‍ച്ചയും വിദ്യാര്‍ഥികളോട് പങ്കുവെച്ചു. മണ്ഡലത്തില്‍ വിജയം സുനിശ്ചിതമാണെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami