മുനവ്വറലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തിപരമായ പ്രചരണം; സി.പി.എം പ്രവര്‍ത്തകൻ അറസ്റ്റില്‍

കാസർഗോഡ്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജപ്രചരണം നടത്തിയ സി.പി.എം പ്രവര്‍ത്തകൻ അറസ്റ്റിൽ . കാസർഗോഡ് ചൗക്കി സ്വദേശി സാജിദ് കുക്കാറിനെയാണ് കാസർഗോഡ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

യൂത്ത് ലീഗ് യുവജന യാത്ര നടക്കുന്ന സമയത്ത് മുനവ്വറലി ശിഹാബ് തങ്ങളും മകളും ഒന്നിച്ചുള്ള ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തിയത്. യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ശഫീഖ് നല്‍കിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami