വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീലചിത്രം: സി.പി.എം നേതാവ് വെട്ടിലായി

ബാലുശ്ശേരി: വനിതകള്‍ ഉള്‍പ്പെടെയുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ സി.പി.എം നേതാവ് അശ്ലീലചിത്രം പോസ്റ്റ് ചെയ്തത് വിവാദത്തില്‍. ബാലുശ്ശേരിയിലെ സി.പി.എം നേതാവിന്റെ പോസ്റ്റാണ് വിവാദമായിരിക്കുന്നത്.

പനങ്ങാട് കൃഷിഭവന്റെ കീഴില്‍ ഉദ്യോഗസ്ഥരടക്കമുള്ള ഗ്രൂപ്പിലാണ് ഇയാള്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇയാള്‍ വിശദീകരണവുമായി രംഗത്തുവന്നു. തനിക്ക് ഒരു വ്യാജ അക്കൗണ്ടില്‍നിന്ന് വന്ന പോസ്റ്റ് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടയില്‍ ഈ ഗ്രൂപ്പിലേക്ക് ഫോര്‍വാര്‍ഡ് ചെയ്തുപോയതാണെന്നായിരുന്നു വിശദീകരണം.

എന്നാല്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായതിനാല്‍ നടപടിയെടുക്കണമെന്ന ആവശ്യം പൊതുവില്‍ ഉയര്‍ന്നിട്ടുണ്ട്. പനങ്ങാട് അഗ്രികള്‍ച്ചര്‍ ഓഫിസര്‍ അഡ്മിനായുള്ള കൃഷിഭവന്റെ ഔദ്യോഗിക ഗ്രൂപ്പാണിത്.

ഗ്രൂപ്പ് അഡ്മിനോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വ്യാജ അക്കൗണ്ടില്‍ നിന്നാണെങ്കില്‍ ഇക്കാര്യത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami