ടിക്ക് ടോക്ക് വീഡിയോ എടുക്കാന്‍ പാലത്തിന് മുകളില്‍ നിന്നും ചാടി വിദ്യാര്‍ത്ഥികൾ; മരണത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക് !

കോഴിക്കോട്: കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായി പത്തു വിദ്യാര്‍ത്ഥികള്‍ കടലിലേക്ക് എടുത്ത് ചാടിയ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും .ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു സംഭവം . കൃത്യസമയത്ത് മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാനായി ബോട്ടില്‍ എത്തിയില്ലായിരുന്നെങ്കില്‍ മറ്റൊരു ടിക്ക് ടോക്ക് ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നേനെ.

കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനുമുകളില്‍ നിന്നാണ് പത്തു വിദ്യാര്‍ത്ഥികള്‍ വീഡിയോയ്ക്ക് വേണ്ടി എടുത്തു ചാടിയത്.പാലത്തിന്റെ കൈവരികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ചാടുന്നതും മുങ്ങിത്താഴുന്നതും സമീപത്തുള്ള ആളുകള്‍ കാണുകയും ബഹളം വയ്ക്കുകയുമായിരുന്നു. നിമിഷങ്ങള്‍ക്കകം മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാണന്‍ തിരികെ ലഭിച്ചത്.

സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ കടലിലേക്ക് ചാടുന്നതിന്റെയും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പേസ്ബുക്കില്‍ പ്രചരിച്ചിരുന്നു.നേരത്തെ ഇതേ പാലത്തിന് മുകളില്‍ നിന്നും ചില യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ സാഹസം.

Leave a Reply

Your email address will not be published. Required fields are marked *

Bitnami