പി ജയരാജൻ രണ്ട് കൊലക്കേസ് അടക്കം പത്ത് ക്രിമിനൽ കേസുകളിലെ പ്രതി

കോ​ഴി​ക്കോ​ട്: വ​ട​ക​ര ലോക്‌സഭ മ​ണ്ഡ​ല​ത്തി​ലെ എ​ൽ ഡി എ​ഫ് സ്ഥാ​നാ​ർ​ഥി പി ​ജ​യ​രാ​ജ​നെ​തി​രെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. ഒ​രു കേ​സി​ൽ ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍. നാമനിര്‍ദേശ പത്രികക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.

ക​തി​രൂ​ർ മ​നോ​ജ് വ​ധ​ക്കേ​സ്, പ്ര​മോ​ദ് വ​ധ​ശ്ര​മ​ക്കേ​സ് എ​ന്നി​വ​യി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, അ​രി​യി​ൽ ഷു​ക്കൂ​റി​നെ കൊ​ല്ലാ​നു​ള്ള പ​ദ്ധ​തി മ​റ​ച്ചു​വെ​ച്ചു എ​ന്നി​വ​യാ​ണ് ജ​യ​രാ​ജന്‍റെ പേ​രി​ലു​ള്ള കേ​സു​ക​ളി​ൽ തീ​വ്ര​സ്വ​ഭാ​വ​മു​ള്ള​ത്. മ​റ്റു​ള്ള​വ അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന​തി​നും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ്.

ജയരാജനെതിരായ കേസുകളിൽ ഒന്നിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.  അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന് പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ൽ കൂ​ത്തു​പ​റ​മ്പ് ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ണ്ട​ര വ​ർ​ഷം ത​ട​വി​നും പി​ഴ അ​ട​ക്കാ​നു​മാ​ണ്​ ശി​ക്ഷി​ച്ച​ത്. ഇ​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ൽ തീ​രു​മാ​ന​മാ​വു​ന്ന​തു​വ​രെ വി​ധി ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രിക്കുകയാണ്.

ജ​യ​രാ​ജ​​ന്‍റെ കൈ​വ​ശം 2,000 രൂ​പ​യും ഭാ​ര്യ​യു​ടെ പേ​രി​ൽ 5,000 രൂ​പ​യു​മാ​ണ് ഉള്ള​ത് എന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. ജയരാജന്‍റെ നിക്ഷേപം 8,22,022 രൂപയും (ബാങ്ക് നിക്ഷേപവും ഓഹരിയുമടക്കം) ഭാര്യയുടെ നിക്ഷേപം  31,75,418 രൂപയുമാണ്. ജയരാജന്‍റെയും ഭാര്യയുടേയും സംയുക്ത ഉടമസ്ഥതയില്‍ 37 ലക്ഷം രൂപയുടെ സ്വത്താണുള്ളത്.  ഭാര്യയുടെ പേരില്‍ 16 ലക്ഷത്തിന്‍റെ സ്വത്ത് വേറെയുമുണ്ട്. ജയരാജന്‍റെ പേരില്‍ വായ്പയൊന്നുമില്ല.

അതേസമയം, ഭാര്യയുടെ പേരില്‍ 6,20,213 രൂപയുടെ ബാധ്യതയുണ്ട്. ജയരാജന്‍റെ പേരില്‍ 3.25 ലക്ഷം മതിപ്പുവിലയുള്ള ടാറ്റ മാജിക്കും ഭാര്യയുടെ പേരില്‍ 3.5 ലക്ഷത്തിന്‍റെ മാരുതി സ്വിഫ്റ്റുമുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami