പി ജയരാജനെതിരെയുള്ള കൊലയാളി പരാമര്‍ശം; കെ കെ രമക്കെതിരെ കേസെടുത്തു

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനെതിരെ അര്‍എംപി നേതാവ് കെ കെ രമ നടത്തിയ കൊലയാളി പരാമര്‍ശത്തില്‍ വടകര ജൂഡീഷനല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ കെ കെ രമ ശ്രമിച്ചുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ്. അതേസമയം രമക്ക് യുഡിഎഫ് സംരക്ഷണം നല്‍കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

പൊതുമധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ കെ കെ രമ ശ്രമിച്ചുവെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. 171 ജി വകുപ്പ് പ്രകാരമാണ് കേസ്. കെ കെ രമക്കെതിരെ മാതൃകാ പെരുമാറ്റം ചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറുപടി നല്‍കാന്‍ കെ കെ രമക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് നല്‍കി. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി കേസ് എടുത്തത്.

അതേസമയം കെ കെ രമക്കെതിരേയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ കോഴിക്കോട്ട് അറിയിച്ചു. രമക്ക് ആവശ്യമായ സംരക്ഷണം യുഡിഎഫ് നല്‍കും. കൊലയാളി രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് എന്നും പോരാടുമെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami