രമ്യ ഹരിദാസിനെ അധിക്ഷേപിക്കുന്നത് ആദ്യമായല്ല; വിജയരാഘവന്‍റെ കോഴിക്കോട് പ്രസംഗവും വിവാദത്തിൽ

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവന്‍റെ കോഴിക്കോട് പ്രസംഗവും വിവാദത്തിൽ. രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താൻ അന്തം വിട്ടു എന്നായിരുന്നു എ വിജയരാഘവൻ കോഴിക്കോട് പ്രസംഗിച്ചത്. കോഴിക്കോട്ട് ഐഎൻഎൽ – നാഷണൽ  സെക്കുലർ കോൺഫ്രൻസ് ലയന സമ്മേളനത്തിലായിരുന്നു ഇടത് മുന്നണി കൺവീനറുടെ പരാമർശം.

“തെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസുകാരല്ലാം പാണക്കാട്ടേക്ക് പോകും. സ്ഥാനാര്‍ത്ഥി മുരളി പാണക്കാട്ട്, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാൻ അന്തം വിട്ട് നിന്ന് പോയി’ ഇതാണ് മാര്‍ച്ച് മുപ്പതിന് എ വിജയരാഘവന്‍റെ പ്രസംഗം.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എ വിജയരാഘവന്‍റെ നടപടി തെരഞ്ഞെടുപ്പിൽ വലിയ ആയുധമാക്കുകയാണ് യുഡിഎഫ്. വിജയരാഘവന്‍റെ പരാമര്‍ശത്തിനെതിരെ നിയമ നടപടി എടുക്കാനാണ് ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്‍റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെപിസിസി യും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami