രമ്യാ ഹരിദാസിനെതിരെയുള്ള വിവാദ പരാമര്‍ശം; വിജയരാഘവനെതിരായ പരാതി തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കും

തിരുവനന്തപുരം: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തില്‍ നല്‍കിയ പരാതി തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കും. വിജയരാഘവന് എതിരായ പരാതി ഐജിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോടും പൊന്നാനിയിലും നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിജയരാഘവന് എതിരെ ഇന്നലെയാണ് രമ്യ പരാതി നല്‍കിയത്.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണാക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പികെ കുഞ്ഞിലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാകില്ല എന്നാണ് പൊന്നാനിയില്‍ പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ എ വിജയരാഘവന്‍ പറഞ്ഞത്.

തന്റെ പ്രസ്താവനയെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു എന്നതാണ് വിഷയത്തില്‍ വിജയരാഘവന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. രമ്യക്കെതിരെ താന്‍ അശ്ലീല പരാമര്‍ശം നടത്തിയിട്ടില്ല. കോണ്‍ഗ്രസും ലീഗും തോല്‍ക്കും എന്നാണ് ഉദ്ദേശിച്ചത് എന്നും വിജയരാഘവന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami