തെരഞ്ഞെടുപ്പാണ്, യുഡിഎഫിന്റെ തറവേലകൾ വരാനിരിക്കുന്നതേയുള്ളൂ: എം സ്വരാജ്‌

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന് പ്രചരണ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണം സി പി എം നെ പ്രതിരോധത്തിലാക്കുന്നതിനിടെ മറുപടിയുമായി എം സ്വരാജ് എംഎൽഎ പ്രതികരിക്കുന്നു.

തെരഞ്ഞെടുപ്പു കാലത്തെ കോൺഗ്രസ്…

എം സ്വരാജ്.

ചിത്രത്തിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ. UDF സ്ഥാനാർത്ഥിയുടെ ഒറ്റ പോസ്റ്ററും കീറാതെ അതിന് മുകളിൽ LDF സ്ഥാനാർത്ഥിയുടെ ചെറിയ ചിഹ്നം മാത്രം ഒട്ടിച്ചിരിക്കുന്നു. !!

എന്നു വെച്ചാൽ UDF സ്ഥാനാർത്ഥിയുടെ പോസ്റ്ററിന് മുകളിലാണ് ഒട്ടിച്ചതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ കണ്ണു കാണാത്തവർക്കു പോലും തിരിച്ചറിയണമെന്നും ഈ ‘കാടത്ത’ത്തിനെതിരെ പ്രതിഷേധമുയരണമെന്നും പോസ്റ്ററിന് മേൽ പോസ്റ്ററൊട്ടിച്ചവർക്ക് നിർബന്ധമുണ്ടായിരുന്നു എന്നു സാരം.

നിങ്ങൾ ശ്രദ്ധിച്ചോ ,
ഇത്രയും ചിഹ്നങ്ങൾ നടന്ന് ഒട്ടിച്ച ‘LDF അക്രമികൾ’ LDF സ്ഥാനാർത്ഥിയുടെ ചിത്രമുള്ള പോസ്റ്ററുകൾ ഒന്നും ഒട്ടിച്ചിട്ടില്ല.!!!

ഇതിൽ നിന്നും എന്തു മനസിലായി. ?

എല്ലാ മുന്നണികളുടെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഏതു പ്രസിലും നൂറെണ്ണത്തിന്റെ കെട്ടുകളായി വിൽപനയ്ക്ക് റെഡിയാണ്. (കെട്ടൊന്നിന് രൂപാ 50 /- മാത്രം)
പക്ഷേ സ്ഥാനാർത്ഥിയുടെ ചിത്രമുള്ള പോസ്റ്റർ ഒരു പ്രസിലും വിൽപനയ്ക്കില്ല …!!

പ്ലാസ്റ്ററും പോസ്റ്ററും ….
ഒരു മാറ്റവും ഇല്ലല്ലോ …… !

തിരഞ്ഞെടുപ്പാണ് ,
തറവേലകൾ വരാനിരിക്കുന്നതേയുള്ളൂ …

Read more: https://www.deshabhimani.com/from-the-net/m-swaraj-mla/791017

Leave a Reply

Your email address will not be published. Required fields are marked *

Bitnami