ചടങ്ങിനെത്തിയവർക്ക് സദ്യക്കൊപ്പം പണവും; ഇതാ തൃശ്ശൂരിൽ നിന്നും ഒരു വേറിട്ട വിരുന്ന്

തൃശൂര്‍: ഷഷ്ഠിപൂര്‍ത്തി അഘോഷത്തിന് എത്തിയവര്‍ക്ക് 100 രൂപയുടെ നോട്ട് നല്‍കിയ വീട്ടമ്മയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. തൃശൂര്‍ കൊടകര മറ്റത്തൂര്‍ കൈമുക്ക് മനയിലെ നാരായണന്‍ നമ്ബൂതിരിയുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷത്തിലാണ് അതിഥികള്‍ക്കെല്ലാം പണം നല്‍കിയത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അതിഥികള്‍ക്ക് 100 രൂപ വീതം നല്‍കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി ഗംഭീര ചടങ്ങുകളോടെയാണ് നാരായണന്‍ നമ്ബൂതിരിയുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങള്‍ നടന്നത്. നിരവധി സിനിമാതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം ഈ ആഘോഷത്തിന് പോകാഞ്ഞത് നഷ്ടമായി പോയെന്ന് കമന്റുകളും സോഷ്യല്‍ മീഡിയില്‍ പ്രത്യക്ഷപ്പെട്ടു.

സോമയാഗം, അതിരാത്രം തുടങ്ങിയ യജ്ഞങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചുട്ടുള്ളയാളാണ് നാരായണന്‍ നമ്ബൂതിരി. ജ്യോതിഷ പണ്ഡിതന്‍ കൂടിയായ ഇദ്ദേഹത്തിന് നിരവധി ശിഷ്യന്മാരുണ്ട്. സ്‌പോണ്‍സര്‍മാരാണ് അതിഥികള്‍ക്കായി ഈ സമ്മാനം കരുതിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami