രാജി സര്‍ക്കാര്‍ സ്വീകരിച്ചില്ല, ജേക്കബ് തോമസ് മത്സരിക്കില്ലെന്ന് ട്വന്റി ട്വന്റി

തൃശ്ശൂർ: ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്റി ട്വന്റി സ്ഥാനാർഥിയായി ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. ജേക്കബ് തോമസ് മത്സരിക്കില്ലെന്ന കാര്യം ട്വന്റി ട്വന്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സിവിൽ സർവീസിൽ നിന്ന് രാജിവെക്കാനുള്ള ജേക്കബ് തോമസിന്റെ തീരുമാനം സർക്കാർ അംഗീകരിച്ചിട്ടില്ല. ഇതാണ് മാറ്റത്തിന് കാരണമെന്ന് ട്വന്റി ട്വന്റി പറഞ്ഞു.

ജേക്കബ് തോമസിന് മത്സരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് മറ്റാരെയും സ്ഥാനാർഥിയാക്കില്ലെന്നും ട്വന്റി ട്വന്റി അറിയിച്ചു. ചാലക്കുടിയിൽ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ ഇനി സാധിക്കില്ലെന്ന് കിഴക്കമ്പലം ട്വന്റി ട്വന്റി അറിയിച്ചു.

വിആർഎസ് എടുക്കാനുള്ള തീരുമാനം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് സർവീസിൽ നിന്ന് രാജിവെക്കാൻ ജേക്കബ് തോമസ് തീരുമാനിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യം വിആർഎസ് എടുക്കാനും പിന്നീട് സർവീസിൽ നിന്ന് രാജിവെക്കാനും ജേക്കബ് തോമസ് തീരുമാനിച്ചിരുന്നത്. എന്നാൽ രാജി സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തതിനെ തുടർന്നാണ് ജേക്കബ് തോമസിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Bitnami