പൊലീസുകാരെ മർദിച്ച കേസ്​: എസ്​.എഫ്.ഐ നേതാവ് നസീം കീഴടങ്ങി

തിരുവനന്തപുരം: ജനങ്ങൾ നോക്കിനിൽക്കെ പൊലീസുകാരെ നടുറോഡിലിട്ട് മർദിച്ച സംഭവത്തിൽ പ്രതിയായ എസ്​.എഫ്.ഐ നേതാവ് നസീം പൊലീസിൽ കീഴടങ്ങി. കേസിനെ തുടർന്ന്​ ഒളിവിലായിരുന്ന നസീം മന്ത്രിമാരുടെ പരിപാടിയിൽ പങ്കെടുത്തത്​ വിവാദമായിരുന്നു. ഇന്ന്​ ഉച്ചയോടെ ക​േൻറാൺമ​​​െൻറ്​ പൊലീസ്​ സ്​റ്റേഷനിലെത്തിയാണ്​ നസീം കീഴടങ്ങിയത്​. പൊലീസ്​ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തി.

ട്രാഫിക് നിയമം തെറ്റിച്ച എസ്.എഫ്​.​െഎ പ്രവർത്തകൻ ആരോമലിനെ തടഞ്ഞതിന് നടുറോട്ടിൽ പൊലീസുകാരെ യൂനിവേഴ്​സിറ്റി കോളജിലെ പ്രവർത്തകർ ചേർന്ന്​ മർദിക്കുകയായിരുന്നു.

സംഭവം നടന്ന്​ ഒന്നരമാസം പിന്നിട്ടിട്ടും മുഴുവൻ പ്രതികളെയും പിടികൂടികാൻ കഴിഞ്ഞിരുന്നില്ല. പൊലീസുകാരുടെ ഒത്താശയോടെ നാലു എസ്.എഫ്​.​െഎക്കാർ മാത്രമാണ്​ കേസില്‍ കീഴടങ്ങിയത്​. നസീമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മർദ്ദനമേറ്റ പൊലീസുകാരൻ സൂരജ് നൽകിയ പരാതിയിലും നടപടിയുണ്ടായില്ല. നസീം ഒളിവിലാണെന്നായിരുന്നു കൻറോമ​​​െൻറ് പൊലീസ് അറിയിച്ചിരുന്നത്​.

എന്നാൽ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിൽ മന്ത്രിമാരായ എ.കെ ബാലനും കെ.ടി ജലീലും പങ്കെടുത്ത പരിപാടിയിൽ നസീം പ​െങ്കടുത്തിരുന്നു. പരിപാടിക്ക് ശേഷം അകമ്പടിക്കു വന്ന കൻറോമ​​​െൻറ് പൊലീസിന് മുന്നിലൂടെയാണ് നസീം കോളജിന് പുറത്തേക്കും പോയത്. മറ്റ് ചില കേസുകളിലും വാറണ്ട് ഉള്ള പ്രതിയാണ് നസീം.

Leave a Reply

Your email address will not be published. Required fields are marked *

Bitnami