രാഹുല്‍ ഗാന്ധി വയനാട്ടില്‍; അല്‍പസമയത്തിനകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍. അല്‍പസമയത്തിനകം രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

രാഹുല്‍ പത്രിക കളക്ടര്‍ക്ക് മുന്‍പാകെയാണ് സമര്‍പ്പിക്കുക. രാഹുലിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ എത്തും. രാവിലെ കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നു കളക്ടറേറ്റ് പരിസരം വരെ രണ്ടു കിലോമീറ്റര്‍ റോഡ് ഷോയും നടത്തും.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി അമേഠിയെ അപമാനിച്ചെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. പതിനഞ്ചു വര്‍ഷങ്ങള്‍ സ്ഥാനങ്ങള്‍ കിട്ടിയത് അമേഠിയില്‍ നിന്നുമാണെന്നും എന്നാല്‍ രാഹുല്‍ ഇപ്പോള്‍ മറ്റൊരിടത്തേയ്ക്ക് പോവുകയാണെന്നും സ്മൃതി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Bitnami