ലക്ഷദ്വീപിലേക്ക് യാത്ര പോകാൻ ഉദ്ദേശിക്കുന്നുവോ?; എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

ജീവിതത്തിൽ ഒരിക്കൽ ലക്ഷദ്വീപ് പോയവർ രണ്ടാമതും ഇനി എങ്ങെനെ അവിടെ എത്തും എന്ന് ചിന്തിക്കും. അത്രമേൽ സുന്ദരം ആണ് നമ്മുടെ ലക്ഷദ്വീപ്. ലക്ഷദ്വീപിൽ ലക്ഷം ദ്വീപ് ഒന്നും ഇല്ലെങ്കിലും അവിടെയുള്ളവരുടെ മനസ്സിൽ ലക്ഷം ലക്ഷം സ്നേഹം മാത്രം ആണ്.ഒരുപാട് ദ്വീപുകൾ ചേർന്നതാണ് ലക്ഷദ്വീപ്. അതിൽ ആൾ താമസം ഉള്ളതും ഇല്ലാത്തതും ഉണ്ട്. ആന്ത്രോത്ത്, അഗത്തി, കവരത്തി, അമിനി, കൽപേനി, കടമത്ത് കിൽത്താൻ, ചെത്ത്ലാത്, ബിത്ര മിനിക്കോയ്, എന്നിവ ആൾതാമസം ഉള്ളതും ചെറിയാം, ബംഗാരം മുതലായ ദ്വീപുകൾ ആൾതാമസം ഇല്ലാത്തതും ആണ് . ആന്ത്രോത്തിൽ ആണ് ഏറ്റവും കൂടുതൽ ആൾക്കാർ താമസിക്കുന്ന ദ്വീപ്. കവരത്തി ദ്വീപ് ആണ് ലക്ഷദ്വീപിന്റെ തലസ്ഥാനം.

ലക്ഷദ്വീപിൽ അഡിമിനിസ്ട്രേറ്റർക്ക് ആണ് ഏറ്റവും കൂടുതൽ പവർ. ലക്ഷദ്വീപിലെ പ്രതിനിധീകരിച്ചു ഒരു എംപി ഉണ്ടാകും ഒരു ജില്ലാ പഞ്ചായത്ത്‌(DP ) ഉണ്ടാകും ഓരോ ദ്വീപിലും ഓരോ VDP (വില്ലേജ് ദ്വീപ് പഞ്ചായത്ത്‌ )ഉണ്ടാകും. അത് പോലെ ഓരോ ദ്വീപിലെയും ദ്വീപ് VDP അംഗങ്ങൾ തിരഞ്ഞെടുത്ത ചെയർപേഴ്സൺ ഉണ്ടാകും. ടൂറിസം ഏറ്റവും കൂടുതൽ ഉള്ള ദ്വീപുകൾ കവരത്തി, അഗത്തി, കടമം, ബംഗാരം എന്നിവ ആണ്.ദ്വീപുകാർ നമ്മളെ കരക്കാർ എന്നാണ് വിളിക്കുക. മിനിക്കോയ് ഒഴികെ ബാക്കി ഉള്ള ദ്വീപുകാർ സംസാരിക്കുന്ന ഭാഷ ജസരി ആണ് എന്നാൽ ജസരി ഭാഷക്ക് ലിപി ഇല്ല എന്നതാണ് വാസ്തവം. മിനിക്കോയി ദ്വീപുകാർ മഹല്ല ഭാഷയാണ് സംസാരിക്കുന്നത് അവർക്ക് ലിപിയും ഉണ്ട്.ആകെ ഒരു എയർപോർട്ട് ആണ് ലക്ഷദ്വീപിൽ ഉള്ളത്. അത് സ്ഥിതി ചെയ്യുന്നത് അഗത്തിയിൽ ആണ്.

മത്സ്യം ആണ് പ്രധാന വിഭവം ചൂരയാണ് അതിൽ ഏറ്റവും കൂടുതൽ സുലഭം. ഇവിടെ പെട്രോൾ പമ്പുകൾ ഒന്നും ഇല്ല അത് കൊണ്ട് തന്നെ പെട്രോളിന് തീ വിലയാണ് ഇപ്പോൾ 100 രൂപയാണ് ലിറ്ററിന് പ്രൈവറ്റ് ആയി 150 രൂപയ്ക്കു വരെ വിൽക്കുന്നുണ്ട് . വലിയ വാഹനം ഒന്നും ഇവിടെ കാണില്ല ദ്വീപിൽ അധികപേരും ഉപയോഗിക്കുന്നത് സൈക്കിൾ ആണ്.

പോത്തിറച്ചി തിന്നണം എങ്കിൽ ഇച്ചിരി വില കൂടും ഇപ്പോൾ 300-350 രൂപയാണ് കിലോയിന്,നോമ്പ് ആയാൽ അത് 500 വരെ പോകും പോലും. മുസ്ലിംകൾ ആണ് ദ്വീപുകാർ, ഓരോ ദ്വീപിലും ഓരോ ഖാളിമാരുണ്ട്. തേങ്ങയാണ് പ്രധാനമായി കൃഷി ചെയ്യുന്നത് ബാക്കി ഉപ്പു മുതൽ കർപ്പൂരം ഉള്ള സാധങ്ങൾ ഇറക്കുമതി ചെയ്യുന്നതാണ് ഇവിടെ.

ദ്വീപിലെ അധികപേരും ഗവർമെന്റ് ഉദ്യോഗസ്ഥർ ആണ് ആ ഉദ്യോഗസ്ഥർ മുഴുവനും തങ്കം പോലെ സ്വഭാവം ഉള്ളവർ ആണ്. പോലീസുകാരുടെ സ്വഭാവം കണ്ടാൽ നമ്മൾ അങ്ങോട്ട്‌ സല്യൂട്ട് അടിച്ചു പോകും. കുറ്റകൃത്യം വളരെ കുറവാണ് ഇവിടെ. കാരണം കള്ളും കഞ്ചാവും ഇവിടെ ഇല്ല. നായ്ക്കളുടെ ശല്യവും ഇല്ല. പാമ്പുകളും ഇല്ല എന്നാണ് പറയുന്നത്.

ബി എസ് എൻ എലിനു നു മാത്രമേ റേഞ്ച് ഉണ്ടാവുകയുള്ളു കവരത്തിയിൽ എയർടെലിനും റേഞ്ച് ഉണ്ടാകും.. ദ്വീപിൽ കൂടി നിങ്ങൾ ചുമ്മാ നടന്നു പോകുന്നത് കണ്ടാൽ നിങ്ങളെ അവർ വീട്ടിൽ വിളിച്ചു കൊണ്ടുപോയി സൽകരിക്കും. എങ്ങനെ നിങ്ങളെ സഹായിക്കാം എന്ന ചിന്ത മാത്രമേ അവർക്കുള്ളൂ, കാണുമ്പോൾ മുഖത്ത് പാൽനിലാവിന്റെ പുഞ്ചിരി മാത്രം ഉള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *

Bitnami