അമേരിക്കയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കൃഷിക്കാരനായി; യുവാവ് ഇപ്പോൾ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍!

അമേരിക്കയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കൃഷിക്കാരനായ തെലങ്കാന സ്വദേശി ഹരി കൃഷ്ണ
യുവാക്കള്‍ക്ക് മാതൃകയാകുകയാണ്. ചെറുപ്പം തൊട്ടേ കർഷകൻ അവനായിരുന്നു മോഹമെങ്കിലും വീട്ടുകാർ നിർബന്ധത്തിന് വഴങ്ങിയാണ് ബി ടെകിന് ചേരുന്നതും ജോലിക്കായി അമേരിക്കയിലേക്ക് പോകുന്നതും.

എന്നാൽ നാടും മണ്ണും വീണ്ടും ഹരിയെ കൊതിപ്പിച്ചതോടെ അമേരിക്ക വിട്ട് നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു ഹരി. കുടുംബസ്വത്തായ 30 ഏക്കര്‍ സ്ഥലത്താണ് ഹരിയുടെ കൃഷി. ഹൈദ്രാബാദില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരെ ആയിട്ടാണ് കൃഷിയിടം. അഞ്ച് വര്‍ഷമായി ഹരി അവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. ഈ ഓര്‍ഗാനിക് കൃഷി രീതിയില്‍ നിന്ന് വര്‍ഷത്തില്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെ ഹരിക്ക് വരുമാനമായി കിട്ടുന്നു. നെല്ല്, തെങ്ങ്, കൊക്കോ അടക്കം കൃഷി ചെയ്യുന്ന വിശാലമായ കൃഷിയിടമാണിത്. കൂടാതെ പശുവിനെയും വളര്‍ത്തുന്നുണ്ട്്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami