പശു ചത്താൽ പോസ്റ്റുമോർട്ടം നടത്തി കാരണം കണ്ടുപിടിക്കണം; നിർദേശവുമായി യോഗി സർക്കാർ

പശുക്ഷേമത്തിന് പുതിയ മാർഗ നിർദേശങ്ങളുമായി ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. പശു ചത്താൽ പോസ്റ്റ്‌മോർട്ടം നടത്തി കാരണം കണ്ടുപിടിച്ച് നടപടി സ്വീകരിക്കണമെന്ന് ബിജെപി സർക്കാരിന്റെ പുതിയ ഉത്തരവ്. മൃഗക്ഷേമ വകുപ്പ് ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച സർക്കുലർ അയച്ചു

പശു സ്വാഭാവികമായി ചത്തതാണെങ്കിൽ ഇക്കാര്യം ജനങ്ങളെ അറിയിക്കം. പശു കൊല്ലപ്പെട്ടാൽ റിപ്പോർട്ട് സർക്കാരിന് ലഭിക്കണം. ആരോപണമുയർന്നാൽ പോസ്റ്റുമോർട്ടം നടത്തി കാരണം കണ്ടെത്തണം തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami