സ്വന്തം വീട്ടില്‍ പോയ ഭാര്യ തിരിച്ചെത്താന്‍ 10 മിനിട്ട് വൈകി; യു​വ​തി​യെ ഫോ​ണി​ലൂ​ടെ മൊ​ഴി ചൊ​ല്ലി

സ്വന്തം വീട്ടില്‍ രോഗിയായ അമ്മയെ കാണാന്‍ പോയ ഭാര്യ പത്തു മിനിട്ട് വൈകിയതിന് ഭര്‍ത്താവ് മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ എറ്റ സ്വദേശിയായ യുവതിയെ ആണ്, ത്രിപ്പിള്‍ തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഫോണിലൂടെ ഭര്‍ത്താവ് ബന്ധം പിരിഞ്ഞ് ഒഴിവാക്കിയത്.

അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​മ്മ​യു​ടെ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് ഭ​ര്‍​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെങ്കിലും ​​താ​ന്‍ പ​ത്ത് മി​നി​റ്റ് വൈ​കി​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തോ​ടെ സ​ഹോ​ദ​ര​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ത​ന്നെ മൊ​ഴി ചൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും നിരന്തര മര്‍ദ്ദനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് മൂലം ഗ​ര്‍​ഭ​ച്ഛി​ദ്രം സംഭവിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാംക്കി . ഇനി സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതെന്നും തനിക്ക് നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും പരിഹാര നടപടിയുണ്ടാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ​ര്‍​ക്കാ​ര്‍ ത​ന്നെ സ​ഹാ​യി​ക്ക​ണ​മെ​ന്നും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലെ​ങ്കി​ല്‍ താ​ന്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ട്രിപ്പിള്‍ തലാഖ് നിയമവിരുദ്ധമാക്കി കൊണ്ട് നിയമം പാസാക്കിയിരുന്നു. ജാമ്യം ലഭിക്കാത്ത കുറ്റമായ മൊഴി ചൊല്ലലിന് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷയായി പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami