ഇനിയാണ് പോരാട്ടം; പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെര‍ഞ്ഞെടുപ്പും അവസാനിച്ചു

പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെര‍ഞ്ഞെടുപ്പും അവസാനിച്ചു. ഇനിയുള്ളത് ലോക്സഭാ തെരെഞ്ഞെടുപ്പെന്ന മഹാ യുദ്ധം മാത്രം. രാജസ്ഥാനിലും ഹരിയാനയിലുമാണ് അവസാന ഉപതെരെഞ്ഞെടുപ്പ് നടന്നത്. ഹരിയാനയിൽ ബിജെപിയും രാജസ്ഥാനിൽ കോൺഗ്രസ്സും വിജയിച്ചു. ഇതോടെ അവസാന ഉപതെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ശ്കതമായ പോരാട്ടത്തിനാണ് സൂചന നൽകിയിരിക്കുന്നത്.

12935 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഹരിയാനയിൽ ബിജെപി സ്ഥാനാര്‍ഥി കൃഷന്‍ മിഥന്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രന്ദീപ് സിങ് സുര്‍ജേവാലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ഇവിടെ ബിജെപി ജയിച്ചത്. അതേസമയം രാജസ്ഥാനിലെ രാംഗര്‍ഹില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. കോണ്‍ഗ്രസിനായി മത്സരിച്ച സാഫിയാ സുബൈര്‍ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാംഗറില്‍ നിന്നും വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami