റിപബ്ലിക് ദിനത്തിൽ കുട്ടികൾക്ക് ബിജെപി ചിഹ്നവും പിടിപ്പിച്ച് റാലി; അങ്കണവാടി അടച്ചുപൂട്ടി, അധ്യാപികക്കും ആയക്കും സസ്‌പെൻഷൻ

റിപബ്ലിക് ദിനത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പതിപ്പിച്ച പക്കാർഡുകളുമായി കുട്ടികളെ അണിനിരത്തി റാലി നടത്തിയ അങ്കണവാടി അടച്ചുപൂട്ടി. അങ്കണവാടി അധ്യാപികയെയും ആയയെയും സസ്‌പെൻഡ് ചെയ്തു. താമരശ്ശേരി തേറ്റാമ്പുറം മലവർവാടി അങ്കണവാടിയാണ് അടച്ചുപൂട്ടിയത്

കൊടുവള്ളി ബ്ലോക്ക് ശിശു വികസനപദ്ധതി ഓഫീസറുടെ നിർദേശപ്രകാരമാണ് നടപടി. ദേശീയ പുഷ്പമെന്ന പേരിൽ ബിജെപിയുടെ കാവി നിറവുമുള്ള തെരഞ്ഞെടുപ്പ് ചിഹ്നമാണ് കുട്ടികൾക്ക് നൽകിയത്. റിപബ്ലിക് റാലിയെ ബിജെപിയുടെ തെരഞ്ഞടുപ്പ് റാലിയാക്കി ബിജെപി അനുഭാവമുള്ളവർ മാറ്റുകയായിരുന്നു.

റാലിയുടെ ചിത്രം ബിജെപി നേതാവ് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ രക്ഷിതാക്കൾ ചോദ്യമുന്നയിച്ച് അങ്കണവാടിയിൽ എത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami