ഒരു ദിവസം കര്‍ഷകന് 17 രൂപ !; ഇടക്കാല ബജറ്റിലൂടെ മോദി വീണ്ടും കര്‍ഷകരെ അപമാനിച്ചെന്ന് രാഹുല്‍ ഗാന്ധി

കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ട് നല്‍കുമെന്ന മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് പ്രഖ്യാപനത്തോട് ട്വിറ്ററിലൂടെ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. കടക്കെണിയില്‍ ആത്മഹത്യ ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ദിവസം 17 രൂപ നല്‍കി അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്ററിലൂടെ പറഞ്ഞു.

‘ അഞ്ചു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ കഴിവുകേടും അഹന്തയും നശിപ്പിച്ച കര്‍ഷകരുടെ ജീവിതത്തെ കേവലം 17 രൂപ ദിവസം നല്‍കി അപമാനിക്കുകയാണ് സര്‍ക്കാർ എന്നാണ് രാഹുല്‍ ട്വിറ്ററിൽ പ്രതികരിച്ചത്.

രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് തുക അക്കൗണ്ടിലിടുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച പി എം കിസാന്‍ എന്ന പദ്ധതിയില്‍ പെടുത്തിയാണ് കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 6000 കോടി നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami