പൗരത്വ ബില്ലിനെതിരെ അസമില്‍ നഗ്നരായി പ്രതിഷേധം

ഗുവഹാത്തി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ വടക്കു – കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു. അസമില്‍ യുവാക്കള്‍ നഗ്‌നരായി പ്രതിഷേധിച്ചു. മൂന്ന് യുവാക്കളാണ് സെക്രട്ടേറിയറ്റിനു മുമ്പില്‍ പ്രതിഷേധവുമായി എത്തിയത്. ജനുവരി എട്ടിനാണ് പൗരത്വ ബില്‍ ലോക്സഭ പാസാക്കിയത്.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. അയല്‍ രാജ്യങ്ങളില്‍നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കടന്നുകയറ്റം വര്‍ധിക്കുമെന്ന ഭീതിമൂലം ബില്ലിനെതിരെ നേരത്തെതന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. പാര്‍ലമെന്റിന് മുന്നില്‍ 10 അസം യുവാക്കള്‍ ജനുവരിയില്‍ നഗ്‌നരായി പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami