ഗുരുഗ്രാമില്‍ ആക്രമണത്തിനിരയായ മുസ്‌ലിം കുടുംബത്തിനെതിരെ പൊലീസ് കേസ്

ഹരിയാനയിലെ ഗുരുഗ്രാമില്‍ ആക്രമിക്കപ്പെട്ട മുസ്‌ലിം കുടുംബത്തിനെതിരെ പൊലീസ് എഫ്.ഐ.ആര്‍. ആക്രമണത്തിന് ഇരയായവര്‍ക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഹോളി ദിനത്തിലാണ് ഗുരുഗ്രാമില്‍ മുസ്‌ലിം കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. നാൽപ്പതോളം വരുന്ന ആൾക്കൂട്ടം ഇരുമ്പ് ദണ്ഡുകളും, ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഇവരുടെ വീടിനു നേരെ രൂക്ഷമായ കല്ലേറും നടന്നിരുന്നു. ഹോളി ദിനത്തിൽ തെരുവിൽ ക്രിക്കറ്റ് കളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അക്രമം.

Leave a Reply

Your email address will not be published. Required fields are marked *

Bitnami